
ആലപ്പുഴ : അർത്തുങ്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിലെ കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിനായി കായിക പരിശീലകനെ നിയമിക്കും. സംസ്ഥാന തലത്തിൽ സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ചതോ സ്‌പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളതോ ആയ കോച്ചിന് അപേക്ഷിക്കാം. സ്‌കൂൾ പ്രവൃത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും സമയം കണ്ടെത്തി പരിശീലനം നൽകണം. യോഗ്യതയുള്ളവർ 25ന് പകൽ രണ്ട് മണിക്ക് മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ അസലും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.