ambal

അമ്പലപ്പുഴ: പുന്നപ്രയിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു .ദേശീയ പാതയ്ക്ക് സമീപം പുന്നപ്ര -വണ്ടാനം ഷറഫുൽ ഇസ്ല്ലാം മസ്ജിദിൽ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. അതിനു പിന്നാലെ ഇന്നലെ പട്ടാപകൽ പുന്നപ്ര ബീച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന സലഫി മസ്ജിദിൽ കയറി 7000 രൂപ കവർന്നു. സി.സി.ടി.വി പരിശോധനയിൽ സ്ത്രീയും പുരുഷനും ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പുന്നപ്ര എസ്.ഐ സെപ്റ്റോ ആന്റണി , എസ്.ഐ മാരായ സിദ്ധിക്ക് , ബോബൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു.