
അമ്പലപ്പുഴ: സർക്കാർ മദ്യനയം പ്രഖ്യാപിക്കണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ഡ്രൈഡേ പിൻവലിച്ച് കൂടുതൽ ദിവസങ്ങളിൽ മദ്യക്കച്ചവടം നടത്തുവാൻ അവസരം നൽകിയാൽ അത് മദ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്അഡ്വ.ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. ഹക്കീം മുഹമ്മദ് രാജാ , എച്ച്.സുധീർ , എം.ഡി.സലിം , ജോർജ് തോമസ് , എം.ഇ.ഉത്തമകുറുപ്പ് , ഡി.ഡി.സുനിൽകുമാർ , ഷീല ജഗധരൻ , ലൈസമ്മ ബേബി , ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു.