അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 796-ാം നമ്പർ പുറക്കട് ശാഖയിൽ ഇന്ന് രാവിലെ 8.30 ന് പതാക ഉയർത്തലോടെ 97-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ആരംഭിക്കും.9.15 ന് സമൂഹപ്രാർത്ഥന, 9.45 ന് ഗുരു ഭാഗവത പാരായണം, 12 ന് കഞ്ഞി വീഴ്ത്തൽ, 12.30 ന് പായസവിതരണം, വൈകിട്ട് 3 ന് സമൂഹ പ്രാർത്ഥനയും നടക്കും.