
ആലപ്പുഴ : ജെ.സി.ഐ പുന്നപ്ര ഏർപ്പെടുത്തിയ അദ്ധ്യാപക അവാർഡ് , ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ലിസി ജോണിന് എച്ച്. സലാം എം.എൽ.എ സമ്മാനിച്ചു. ചടങ്ങിൽ ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്യാം കുമാർ പി, ഡോ.ഷെബിൻ ഷാ, പി. അശോകൻ, റിസാൻ എ. നസീർ, അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം, തുളസീദാസ്, കേണൽ സി.വിജയകുമാർ, നാസർ പട്ടരുമഠം, അനിൽകുമാർ ശിവദാസ്, ജോയ് ആന്റണി എന്നിവർ സംസാരിച്ചു.