ചേർത്തല:ദേശീയപാത 66 ൽ തങ്കി കവലയിൽ അടിപ്പാത നിർമ്മാണത്തിന് അനുമതി നേടി തന്ന സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി പ്രസാദിന് പാപ്പിസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് തങ്കിക്കവലയിൽ പൗര സ്വീകരണം നൽകും.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്യും തങ്കിപ്പള്ളി വികാരി ഫാ. ജോർജ് എടേഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.കണ്ടമംഗലം ദേവസം പ്രസിഡന്റ് അനിൽ അഞ്ചംന്തറ അനുമോദന സന്ദേശം നൽകും. പടിഞ്ഞാറെ കൊട്ടാരം ദേവസം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ നായർ ഫലകം മന്ത്രിക്ക് സമർപ്പിക്കും.
പാപ്പിസ്റ്റ് പ്രസിഡന്റ് ജോയ് സി.കമ്പക്കാരൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ജോൺ പനവേലി സ്വാഗതവും പ്രോഗ്രാം കൺവീനർ ജോബ് കരിയിൽ നന്ദിയും പറയും.