ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ വനിതാസംഘത്തിന്റെ സമിതി വാർഷികപൊതുയോഗവും ഭരണസമിതിതിരഞ്ഞെടുപ്പും 22ന് ഉച്ചക്ക് 2.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്രവനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്‌ണകുമാരി അദ്ധ്യക്ഷയാകും. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്‌ചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, യോഗം ഇൻസ്പെക്‌ടിംഗ് ഓഫീസർ സി. സുഭാഷ്, വനിതാസംഘം കോ-ഓർഡിനേറ്റർ പൂപ്പള്ളിമുരളി എന്നിവർ സംസാരിക്കും. ശാഖായോഗത്തിൽ നിന്ന് തിരഞ്ഞെടുത്ത് യൂണിയനിൽ പേര് നൽകിയ മുഴുവൻ യൂണിയൻസമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.