ഹരിപ്പാട് : ഓച്ചിറ നാരായണ ഗുരുകുലത്തിൽ 'നിത്യസ്മൃതി' എന്ന പേരിൽ ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി അനുസ്മരണം സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30 ന് പ്രാർത്ഥനായോഗത്തോടെ ചടങ്ങുകൾ ആരംഭിക്കും. അതിന് ശേഷം നാരായണ ഗുരുകുലം റഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. 10:45 ന് നിത്യസ്മൃതി സമ്മേളനത്തിൽ ഡോ. പി.കെ സാബു അദ്ധ്യക്ഷത വഹിക്കും. ഓച്ചിറ നാരായണ ഗുരുകുലം കാര്യദർശി ബ്രഹ്മചാരി സജി സ്വാഗതം പറയും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം നിർവഹിക്കും. സാഹിത്യ സാംസ്കാരിക പ്രവർത്തകനായ ജോർജ് തഴക്കര മുഖ്യ പ്രഭാഷണം നടത്തും. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, വാർഡ് അംഗം അജ്മൽ മജീദ് എന്നിവർ പങ്കെടുക്കും. നിത്യ ചൈതന്യ യതി സ്മൃതി പ്രഭാഷണങ്ങൾ ഡോ.ഷേർളി പി.ആനന്ദ്, അശോകൻ വേങ്ങശേശരി, ഡോ.ആർ.സുഭാഷ്, ദിപു ദിവാകരൻ, അജയൻ മ്ളാന്തടം, ഡോ.വി.കെ.സന്തോഷ് എന്നിവർ നടത്തും. പ്രോഗ്രാം കോ-ഓർഡിനേററർ എം.എസ്.സുരേഷ് നന്ദിയും പറയും. മദ്ധ്യാഹ്നപ്രസാദത്തോടെ പരിപാടി അവസാനിക്കും. വാർത്താസമ്മേളനത്തിൽ ഡോ.പി കെ സാബു, ബ്രഹ്മചാരി സജി എന്നിവർ പങ്കെടുത്തു.