ചേർത്തല: എസ്.എൻ.ഡി. പിയോഗം 734-ാം നമ്പർ അറവുകാട് ശാഖയിൽ മഹാസമാധിദിനാചരണം ശാന്തിയാത്ര അനുസ്മരണ സമ്മേളനം, പ്രാർത്ഥന എന്നിവയോടുകൂടി ഇന്ന് നടക്കും . രാവിലെ 8.30 ന് ശാന്തിഹോമം, 10ന് ഗുരുദേവജീവചരിത്രം ,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 3 ന് സമൂഹപ്രാർത്ഥന, തുടർന്ന് ശാന്തിയാത്ര. 4 ന് അനുസ്മരണ സമ്മേളനം യൂണിയൻ കൗൺസിലർ കെ.സോമൻഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എ.കെ.അശോകൻ അദ്ധ്യക്ഷത വഹിക്കും. ഗുരുദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ പ്രഭാഷണം നടത്തും.യൂണിയൻ കൗൺസിലർ സുനീത് ബാബു അവാർഡ് വിതരണവും ആദരിക്കൽ എൻ.ഡി.ഷമ്മിയും നിർവ്വഹിക്കും.ശങ്കരൻകുട്ടി, ഉമാദേവികാളിദാസൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി അനിൽ കോമരം പറമ്പ് സ്വാഗതവും വിനിഷ് നന്ദിയും പറയും .