
ആലപ്പുഴ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അപഹാസ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിവാദത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ ശരി നടപ്പിലാക്കും പുഴുക്കുത്തുകളെയും ഒറ്റപ്പെട്ട സംഭവങ്ങളെയും ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കും.