
മാന്നാർ: മാന്നാർ വള്ളക്കാലി ജംഗ്ഷനിൽ നിലനിന്നിരുന്ന കോൺഗ്രസ് സ്‌മൃതി മണ്ഡപം തകർന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണി കഴിഞ്ഞാണ് സ്‌മൃതി മണ്ഡപം തകർന്ന നിലയിൽ കാണപ്പെട്ടത്. മാന്നാർ മഹാത്മാഗാന്ധി ജലോത്സവം നടക്കുന്നതിനാൽ വള്ളക്കാലി ജംഗ്ഷൻ വിജനമായിരുന്നുവെന്നും ആ സമയത്ത് സാമൂഹ്യ ദ്രോഹികൾ സ്‌മൃതി മണ്ഡപം തകർത്തതാണെന്നും മാന്നാർ പൊലീസിൽ പരാതി നൽകിയതായും , കോൺഗ്രസ് മാന്നാർ മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ, ബ്ലോക്ക് സെക്രട്ടറി അനിൽ മാന്തറ എന്നിവർ പറഞ്ഞു. മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്ന സ്‌മൃതി മണ്ഡപം 2021ൽ വാഹനാപകടത്തിൽ തകർന്നതിനെ തുടർന്ന് പുതുക്കി പണിഞ്ഞതാണ്.