ആലപ്പുഴ: ജില്ലയിലെ മഞ്ഞ, പിങ്ക് കാർഡുകളി​ലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിങ്ങ് 25 മുതൽ ഒക്ടോബർ ഒന്നു വരെ നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻകടകളിലെത്തി മസ്റ്ററിങ്ങ് പൂർത്തിയാക്കണം. ഭക്ഷ്യവകുപ്പ് പ്രത്യേക സമയക്രമവും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ റേഷൻ വിതരണവും ഇ-കെ.വൈ.സി മസ്റ്ററിങ്ങും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മുതൽ ഒരുമണിവരെ ഇ-കെവൈസി മസ്റ്ററിങ്ങ് മാത്രമായിരിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ 4 മണി വരെ ഇ-കെവൈസി മസ്റ്ററിങ് മാത്രം നടത്തും. വൈകുന്നേരം നാലു മണി മുതൽ 7 മണി വരെ റേഷൻ വിതരണവും ഇ-കെവൈസി മസ്റ്ററിങ്ങും ഉണ്ടായിരിക്കും.