
ചേർത്തല:യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അർത്തുങ്കൽ പൊലീസ് പിടി കൂടി. ചേർത്തല തെക്ക് പഞ്ചായത്ത് 3ാം വാർഡിൽ തൈക്കൽ തറയിൽ അജിത് എന്ന് വിളിക്കുന്ന ടി.എ.സെബാസ്റ്റ്യൻ (23) ആണ് അറസ്റ്റിലായത്.
ആഗസ്റ്റ് 12ന് രാത്രി പരുത്യംപ്പള്ളി ക്ഷേത്രത്തിന് സമീപം വെച്ച് തൈക്കൽ സ്വദേശി പള്ളിപ്പറമ്പിൽ ഷെറിനെ സംഘം ചേർന്ന് അക്രമിച്ച കേസിലാണ് അറസ്റ്റ്. ഷെറിന്റെ സുഹൃത്തും പ്രതികളുമായി തർക്കം ഉണ്ടായതിന്റെ വൈരാഗ്യത്തിൽ 9രടങ്ങുന്ന സംഘം തടി കഷണങ്ങളും മറ്റുമായി എത്തി ക്രൂരമായി അക്രമിക്കുകയായിരുന്നു.
തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഷെറിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ പിടികൂടിയിരുന്നു
പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ നാലാം പ്രതി സെബാസ്റ്റ്യനെ കോട്ടയം ഉല്ലല ഭാഗത്ത് നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സി.ഐ പി.ജി.മധു,എസ്.ഐ.സജീവ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ,ചേർത്തല എ.എസ്.പി യുടെ സ്‌ക്വാഡിലെ അരുൺ, പ്രവിഷ്,ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു