മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിന്റെയും വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ ശാഖാ ഗുരുക്ഷേത്രത്തിൽ നടക്കുമെന്ന് ചെയർമാൻ ജയപ്രകാശ്, വൈസ് ചെയർമാൻ സന്തോഷ്, കൺവീനർ കെ.വി.സുരേഷ് കുമാർ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മഹാശാന്തി ഹവനം, സമൂഹ പ്രാർത്ഥന, ഉപവാസം, വൈകിട്ട് 3 ന് മഹാസമാധി പൂജ സമാരംഭം. തുർന്ന് പുഷ്പാഭിഷേകം, വഴിപാട് സമർപ്പണം, ദീപാരാധന, ഉപവാസ യഞ്ജസമർപ്പണം, മഹാപ്രസാദം, കഞ്ഞി വീഴ്ത്തൽ എന്നിവയോടെ ചങ്ങുകൾ സമാപിക്കും.