മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം പാതിരപ്പള്ളി ചെട്ടികാട് 581ാം നമ്പർ ശാഖയിലെ സമാധി ദിനാചരണം ശാഖാങ്കണത്തിൽ നടക്കും. രാവിലെ 9.15ന് ഗുരുദേവ പ്രാർത്ഥന,9.45ന് ഗുരുഭാഗവതപാരായണം,11ന് മൗനജാഥ,12ന് അന്നദാനം,അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6.15ന് ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,6.30ന് ദീപക്കാഴ്ച,പി.പി.ചിത്തരഞ്ജൻ എം.എൽ.എ ദീപപ്രകാശനം നടത്തും.അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ എന്നിവർ സന്നിഹിതരാകും.6.45ന് ഭക്തിഗാനമേള.