boat

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇത് സമയമെടുത്ത് തയ്യാറെടുപ്പ് നടത്തേണ്ട കാര്യമാണ്. പശ്ചാത്തല സൗകര്യങ്ങൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കും. സഞ്ചാരികളെ ആകർഷിക്കുന്ന മത്സര വള്ളംകളികൾ ആലപ്പുഴയുടെ മാത്രമല്ല, കേരളത്തിന്റെയാകെ വികാരമാണ്.