ആലപ്പുഴ: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിലെ എൻ.സി.വി.ടി. അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30​ന് വൈകുന്നേരം അഞ്ച് മണിക്ക് മു് ഐ.ടി.ഐ.യിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ : 04792457496, 9747454553.