
ആലപ്പുഴ : ആര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥനാ സമിതിയുടെ നേതൃത്വത്തിൽ ഗുരുവിന്റെ 97-ാം മത് മഹാസമാധി ദിനാചരണത്തിന് തുടക്കം കുറിച്ച് ഗുരുമന്ദിരത്തിൽ സമിതി പ്രസിഡന്റ് എൻ.ഹരിലാൽ പതാക ഉയർത്തി. തുടർന്ന് ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.സമൂഹപ്രാർത്ഥനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ 'ഗുരുദർശനങ്ങൾ ലോകവീക്ഷണം' എന്ന വിഷയത്തിൽ ആലപ്പുഴ ഗവ.മുഹമ്മദൻ എച്ച്.എസ്.എസിലെ അദ്ധ്യാപകൻ രമേഷ് ഗോപിനാഥ് പ്രഭാഷണം നടത്തി. എൻ.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കത്തീ വിഴ്ത്തൽ മഹാലക്ഷ്മി ഭവനിൽ ജയൻ സുശീലൻ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹൻദാസ് സ്വാഗതവും സമിതി സെക്രട്ടറി എം.എസ്.ബാബു നന്ദി പറഞ്ഞു.