
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കരുമാടി 13-ാം നമ്പർ പ്രാർത്ഥനാസമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97മത് സമാധി ദിനം ആചരിച്ചു. സെക്രട്ടറി എൻ.മുരളി, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഭാരവാഹികളായ മോഹനൻ, വിശ്വനാഥൻ ആമയിട, സോമൻ നെയ്ചേരി, രതീശൻ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കഞ്ഞിവീഴ്‌ത്തും നടന്നു.