അമ്പലപ്പുഴ: സൃഷ്ടിപഥം തിരുവിതാംകൂർ മേഖലയുടെ ആഭിമുഖ്യത്തിൽ വിവിധ കവികളുടെ കവിതാസമാഹാരം പ്രകാശനം ചെയ്യും. ആലപ്പുഴ റയ് ബാൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് ബിച്ചു എക്സ് മലയിൽ ഉദ്ഘാടനം ചെയ്യും. ആലപ്പി ഋഷികേശ് പ്രകാശനം നിർവഹിക്കും. സുധാംശു മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാ,​ സാഹിത്യ പരിപാടികളും മത്സരങ്ങളും നടക്കും.