
അമ്പലപ്പുഴ : ജെ.സി.ഐ ഇന്ത്യ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ചു ജെ.സി. ഐ തിരുപ്പതി ഒഡിസിയുമായി ചേർന്ന് ജൂനിയർ ജയ്സിസ് സോൺ 22 ന്റെ ആഭിമുഖ്യത്തിൽ അന്തർ സംസ്ഥാന സാംസ്‌കാരിക വിനിമയ സമ്മേളനം സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജൂനിയർ ജയ്സിസ് സോൺ പ്രസിഡന്റ് റിസാൻ. എ.നസീർ അദ്ധ്യക്ഷനായി .ജെ. സി. ഐ സോൺ ഭാരവാഹികളായ ഡോ. ഷബിൻ ഷാ, രാമകൃഷ്ണൻ, ജായു പ്രകാശ്, പി. അശോകൻ, അഡ്വ. പ്രദീപ് കൂട്ടാല, മാത്യു തോമസ്,ഡോ. ഒ. ജെ. സ്‌കറിയ, നസീർ സലാം ജൂനിയർ ജയ്സിസ് ഭാരവാഹികളായ അരുണിമ റോയ്, സരീക്കാ സുധീപ് തുടങ്ങിയവർ പ്രസംഗിച്ചു.