ambala

അമ്പലപ്പുഴ:പുന്നപ്ര സൽ‍മ ജുമാ മസ്ജിദ് ആൻഡ് ഹൈദ്രോസിയ മദ്റസയുടെ ആഭിമുഖ്യത്തിൽ "ഞാനറിയുന്ന തിരുനബി" എന്ന വിഷയത്തിൽ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ ദേവസ്യ അരമന ഉദ്ഘാടനം ചെയ്തു. സി.എ നാസിറുദ്ദിൻ മുസലിയാർ അദ്ധ്യക്ഷനായി. കെ.ജെ. ജോബ്, പി. എച്ച് .ബാബു, ഇ. ഖാലിദ് , നാസർ പട്ടരുമഠം , ഹാരിസ് തയ്യിൽ, മുഹമ്മദ് മുബീൻ , മുഹമ്മദ് അഷറഫ്, മജീദ് കാളുതറ, ബഷീർ മൈത്രി, സാദിഖ് എം മാക്കിയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.