അമ്പലപ്പുഴ: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർസപ്രചരണ സഭ 1531-ാം നമ്പർ പുന്നപ്ര ഗുരു വിഷ്ണു യൂണിറ്റിന്റെ ആഭിമുഖൃത്തിൽ ഗുരുദേവന്റെ 97 -ാം മഹാസമാധിദിനാചരണം പുന്നപ്ര നാലുപുരയ്ക്കൽ ക്ഷേത്രത്തിൽ ആചരിച്ചു .രാവിലെ 7 മുതൽ അഖണ്ഡനാമജപം, ഗുരുദേവൻ രചന നിർവ്വഹിച്ച കീർത്തനങ്ങളുടെ ആലാപനം, ഉപവാസയജ്ഞം, സദ്സംഗമം, അന്നദാനം എന്നിവ സമാധിദിനാ ചരണത്തിന്റെ ഭാഗമായി നടന്നു. സെക്രട്ടറി കെ.എസ്. പ്രശാന്തൻ ,വൈസ് പ്രസിഡന്റ് എസ്.കെ. സാബു, പി.പൊന്നപ്പൻ, മിനി സുലോചനൻ എന്നിവർ നേതൃത്വം നൽകി.