ആലപ്പുഴ നബിദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ്.എസ്.എഫ് ആലപ്പുഴ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഹ്ദാ ഉസ്വലാ ദുആ മജ്‌ലിസും ഹുബ്ബു റസൂൽ പ്രഭാഷണവും ഇന്ന് വൈകിട്ട് 7ന് വലിയകുളം ടി.എം.എ ആഡിറ്റോറിയത്തിൽ
നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി അബ്ദു റഹീം സഖാഫി ഉദ്ഘാടനം നിർവഹിക്കും. സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുറഊഫ് അൽ ഹസനി അൽ ബുഖാരി വെട്ടിച്ചിറ നേതൃത്വം നൽകും.
മീരാൻ സഖാഫി നെല്ലിക്കുഴി ഹുബ്ബൂ റസൂൽ പ്രഭാഷണം നടത്തും.