ekadian-parishelanam

മാന്നാർ: ചെങ്ങന്നൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന പാചകതൊഴിലാളികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ആധുനിക കാലഘട്ടത്തിൽ നവീകരിച്ച സ്കൂൾ പാചകശാലകളിലെ ശുചിത്വം ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ, പരിസര ശുചിത്വം, സ്കൂൾ അടുക്കളത്തോട്ട പരിപാലനം, ഫയർ ആൻഡ് സേഫ്റ്റി എന്നീ വിഷയങ്ങൾക്കാണ് പരിശീലനത്തിൽ ഊന്നൽ നൽകിയത്. പരിശീലനത്തിന്റെ ഉദ്ഘാടനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ നൂൺ മീൽ ഓഫീസർ അനില പദ്ധതി വിശദീകരണം നടത്തി. ബി.ആർ.സി ട്രെയിനർ പ്രവീൺ വി.നായർ സംസാരിച്ചു. എച്ച്.എം ഫോറം കൺവീനർ കെ.എൻ ഉമാറാണി നന്ദി പറഞ്ഞു.