tur

തുറവൂർ :ഗുരുധർമ്മ പ്രചാരണ സഭ പറയകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നാലുകുളങ്ങര ഗുരുമന്ദിരത്തിൽ ഗുരുദേവജയന്തി മുതൽ മഹാസമാധി ദിനം വരെ നടത്തി വന്ന ജപയജ്ഞം സമാപിച്ചു. എസ്.എൻ.ഡി.പി യോഗം പറയകാട് നോർത്ത് 4365-ാം നമ്പർ ശാഖയുടെയും പറയകാട് 684-ാം നമ്പർ ശാഖയുടെയും ശ്രീനാരായണസഹോദര ധർമ്മവേദിയുടെയും നേതൃത്വത്തിൽ മൗനജാഥകൾ ഗുരുസന്നിധിയിൽ എത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് പറയകാട് എസ്.എൻ ട്രസ്റ്റ് വക മഹാ അന്നദാനം നടന്നു. വൈകിട്ട് 3.30 ന് മഹാസമാധിപൂജ ദർശിക്കാൻ ആയിരങ്ങൾ നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയിരുന്നു. നാലുകുളങ്ങര ദേവസ്വത്തിന്റെയും പറയകാട് എസ്.എൻ. ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ജപയജ്ഞം സംഘടിപ്പിച്ചത്.