
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 299 നമ്പർ കൈതത്തിൽ ശാഖയിൽ 97 മത്
മഹാസമാധി പ്രാർത്ഥന നടത്തി. ശാഖയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ചെറുമൗന ജാഥകൾ വൈകുന്നേരത്തോടെ ഗുരുക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്ര പൂജകൾക്കുശേഷം മഹാസമാധി പ്രാർത്ഥന നടത്തി. യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി പവനേഷ് കുമാർ പൊന്നാരി മംഗലം ചടങ്ങുകൾക്ക് നേതൃത്വം നൽകി. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ടി.ദിലീപ് രാജ്, പ്രസിഡന്റ് പി.ഷാജിമോൻ, സെക്രട്ടറി പി.ഉദയകുമാർ,വൈസ് പ്രസിഡന്റ് പി.സി.ചന്ദ്രബാബു, മനോജ്, കമ്മിറ്റി അംഗങ്ങളായ സി.പി.ബേബി,എസ്.സന്തോഷ് കുമാർ, വി.വിശ്വകുമാർ, വി.സുരേന്ദ്രൻ, കെ.കെ.വിജയപ്പൻ, ലീലാമോഹൻ, വനിതാസംഘം ഭാരവാഹികളായ പൊന്നമ്മ ശശികുമാർ, അനിത തിലകൻ, വത്സല ബാബു എന്നിവർ നേതൃത്വം നൽകി. പായസ വിതരണവും നടന്നു.