അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 78 അധ്യാപകരാണ് ഇന്ന് ഒത്തു ചേരും. ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വ അദ്ധ്യാപക സംഗമം രാവിലെ 10ന് ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനാകും. മുൻ പ്രഥമാദ്ധാപകരായ വി.ലളിതാബിക, എം. മണിയമ്മ,എൻ. രാജശേഖരൻ, എൽ.സീതാലക്ഷ്മി,​ ആർ.സതിഭായ്, എം.ആർ.ഷീല,​ വി.ദിനകരൻ മുൻ എം.എൽ.എ എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രയോഗം പ്രസിഡന്റ് എസ് .കിഷോർ കുമാർ,സെക്രട്ടറി പി.ടി. സുമിത്രൻ, വൈസ് പ്രസിഡന്റ് കെ.രമണൻ, ഖജാൻജി ജി.രാജു, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആർ. ബിന്ദു, ഹൈസ്കൂൾ എച്ച്. എം പി.കെ. സജീന, എൽ.പി എച്ച് .എം വി. മിനിമോൾ എന്നിവർ സംസാരിക്കും.