local

കായംകുളം : ശ്രീനാരായണ ഗുരുദേവന്റെ മഹാ സമാധി ദിനം കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരി​ച്ചു. കൃഷ്ണപുരം കോൺഗ്രസ് ഭവനിൽ നടത്തിയ അനുസ്മരണ ചടങ്ങ് കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു . സൗത്ത് ബ്ലോക്ക് കമ്മി​റ്റി​ പ്രസി​ഡന്റ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു . നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. നാസർ , മുത്തിനിതാഴ രഘുനാഥൻ. തണ്ടളത്തുമുരളി. എം. നദീർ. കോശി​ കെ.ഡാനിയൽ. കെ. വി. റെജികുമാർ, ശ്രീഹരി കൊട്ടിരേത്, അസീം ഖാൻ, ശിവലാൽ, അജി ഗണേഷ് തുടങ്ങി​യവർ വർ സംസാരിച്ചു.