photo

ചേർത്തല:ആയിരങ്ങൾക്ക് അന്നദാനം നൽകിയും സമൂഹപ്രാർത്ഥനയും,മൗനജാഥയും അനുസ്മരണവും നടത്തി നാട് ശ്രീനാരായണഗുരുദേവന്റെ 97ാമത് സമാധിദിനം ആചരിച്ചു.ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സമാധിദിനാചരണകമ്മിറ്റികളുടെയും നേതൃത്വത്തിലായിരുന്നു സമാധിദിനാചരണം.
കണ്ടമംഗലം സ്‌കൂളിൽ സമാധിദിനാചരണം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷനായി.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.സാബു പരമേശ്വരൻ ഗുരു സ്മരണ പ്രഭാഷണം നടത്തി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ക്ഷേത്ര സമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചംന്തറ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,ഖജാൻജി പി.എ.ബിനു, വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ഋഷി നടരാജൻ,പി.ബി.തങ്കച്ചൻ, പി.ആർ.രാജേഷ്, അനുലക്ഷ്മി,അഭിഷേക്, പ്രിൻസിപ്പൽ രാജേശ്വരിദേവി ദിനചാരകമ്മിറ്റി കൺവീനർ എസ്.അരുൺ എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പിയോഗം കടക്കരപ്പള്ളി, പടിഞ്ഞാറേവട്ടക്കര 518 -ാംനമ്പർ ശാഖയിൽ സമാധി ദിനം ആചാരിച്ചു. ഗുരു പൂജ, ഗുരു പ്രാർത്ഥന, അന്നദാനം എന്നിവ നടത്തി, രാധാകൃഷ്ണൻ തേറാത്ത് ഉദ്ഘാടനം ചെയ്തു,ടി.ഡി.ഭാർഗവൻ, വിജയൻ മറ്റത്തിൽ, പുഷ്പദാസ്,കെ.എസ്.പുഷ്‌കരൻ തുടങ്ങിയവർ നേതൃത്വം നൽകി.
ശ്രീനാരായണ ധർമ്മ സഹായസംഘം സമാധിദിനാചരണവും വാർഷിക പൊതുയോഗവും പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.ബി.എസ്.ബൈജു അദ്ധ്യക്ഷനായി.ബി.വിനോദ് മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അവാർഡു വിതരണം നടത്തി.എൻ.രാമദാസ്,എ.സൗമ്യ തുടങ്ങിയവർ സംസാരിച്ചു.
എസ്.എൻ.ഡി.പിയോഗം ഉഴുവ കടക്കരപ്പള്ളി 691ാം നമ്പർ ധർമ്മോദയം ശാഖയിൽ ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ പ്രഭാഷണം നടത്തി.പ്രസിഡന്റ് ടി.ബിനു അദ്ധ്യക്ഷനായി.വെള്ളിയാകുളം 2191 -ാം നമ്പർ ശാഖയിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി മൗന ജാഥ നടത്തി.പ്രസിഡന്റ് എൻ.എസ് മഹിധരൻ,സെക്രട്ടറി പി.സോമൻ,വൈസ് പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

തണ്ണീർമുക്കം മഹാസമാധി ദിനചാരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാസമാധിദിനചാരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ് സമാധിദിനസന്ദേശം നൽകി.ബിമൽ റോയ്, ജോസഫ് മാരാരിക്കുളം,ടോം ജോസഫ് ചമ്പക്കുളം,സി.പി.സുദർശനൻ,ബേബി തോമസ്, സി.പി.ബോസ് ലാൽ,പി.ജിഷമോൾ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി വി.കെ. സുരേഷ് ബാബു കണ്ണൂർ പ്രഭാഷണം നടത്തി. സമ്മളനത്തെ തുടർന്ന്,അരി,വസ്ത്രം,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ ഗണപതിഹോമം,ഗുരുപൂജ,സമൂഹ പ്രാർത്ഥന,ഗുരുദേവ പ്രഭാഷണം എന്നിവ നടത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ട്,സമൂഹ പ്രാർത്ഥന, മഹാസമാധി പൂജ,മംഗളാരതി.

കളവംകോടം 438ാം നമ്പർ ശാഖയിൽ ഗുരുദേവ കീർത്തനാലാപം,തുടർന്ന് നടന്ന സമ്മേളനം ചേർത്തല യൂണിയൻ കൺവീനർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.എം.ദിനമണി അദ്ധ്യക്ഷത വഹിച്ചു. വി.കെ.സരേഷ്ബാബു കണ്ണൂർ ഗുരുപ്രഭാഷണം നടത്തി.ശാഖ സെക്രട്ടറി പി.ജി.മനോഹരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.പ്രസാദ് നന്ദിയും പറഞ്ഞു. സമൂഹ പ്രാർത്ഥനയും തുടർന്ന് പ്രസാദ വിതരണവും നടന്നു.