ആലപ്പുഴ : ഗുരുധർമ്മ പ്രചാരണ പുളിങ്കുന്ന് പഞ്ചായത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിങ്കുന്ന് കിഴക്കു അമ്പനാപ്പള്ളി ഗുരുജംഗ്ഷനിലെ ഗുരുദേവ പ്രാർത്ഥനാമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം നടന്നു.ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്നു ദീപം തെളിച്ചു. തുടർന്ന് പി.ആർ.അപ്പുക്കുട്ടൻ പുത്തൻചിറയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. സംഗീത ജിജേഷ്, സന്ധ്യ സുനിൽ കുമാർ എന്നിവർ ഗുരുദേവ കൃതികളുടെ പരായണവും സമൂഹ പ്രാർത്ഥനയും നടത്തി. ശ്രീ നാരായണ ധർമ്മാചര്യാ മഹായജ്ഞം ഗുരുധർമ്മ പ്രചരണ സഭ മുൻ രജിസ്ട്രാർ ആർ.സലിം കുമാർ തെങ്ങണ ഉദ്ഘാടനം ചെയ്തു. സഭാ മേഖല പ്രസിഡന്റ് കെ.സി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.