ആലപ്പുഴ : കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും നേർക്കുനേർ ഇടിച്ചു. പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5ന് കലവൂർ ബർണ്ണാട് ജംഗ്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്റെ ഗ്ളാസ് തകർന്നു. ഓയിലും ഡീസലും റോഡിൽ പരന്നു. ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ് സംഘം പൊട്ടിയ ഗ്ളാസും ഡീസലും വെള്ളം പമ്പ് ചെയ്ത് നീക്കി.