മുഹമ്മ: മലയാള ബ്രാഹ്മണ സമാജം ചേർത്തല ശാഖയുടെ വാർഷിക യോഗവും കുടുംബ സംഗമവും ഓണാഘോഷവും 22ന് മുഹമ്മയിൽ നടത്തും. രാവിലെ 9.30ന് മുഹമ്മ കായിപ്പുറം താമരശേരി ഇല്ലത്ത് ശാഖാ പ്രസിഡന്റ് വൽസലകുമാരി പതാക ഉയർത്തും. പ്രഭാകരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും.കെ.ബാലചന്ദ്ര ശർമ്മ ഓണാഘോഷം ഉദ്ഘാടനം ചെയ്യും.തിരുവാതിര, ഓണസദ്യ എന്നിവ നടക്കും.
2ന് നടക്കുന്ന വാർഷിക യോഗം രവീന്ദ്രൻ പി. ഇളയത് ഉദ്ഘാടനം ചെയ്യും. വൽസലകുമാരി അദ്ധ്യക്ഷത വഹിക്കും. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ ആദരിക്കും.