
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് 2349ാം നമ്പർ ശിവഗിരീശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവന്റെ 97ാമത് സമാധി ദിനാചരണം നടന്നു. രാവിലെ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നടന്ന ശാന്തിഹവനം, സുബ്രമഹ്മണ്യപൂജ തുടങ്ങിയവയ്ക്ക് മിഥുൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ധർമ്മ പ്രചാരക സോണി സീതാറാം പ്രഭാഷണം നടത്തി. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശാന്തിയാത്ര, മാടാംപാക്കൽ ജംഗ്ക്ഷൻ വഴി ക്ഷേത്രത്തിൽ സമാപിച്ചു. ശാഖാപ്രസിഡന്റ് എം.ആർ.സജീവ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം.ബിനോഷ്, സുഭദ്ര പുഷ്പാംഗദൻ എന്നിവർ നേതൃത്വം നൽകി. പ്രസാദമൂട്ട്, കൂട്ടപ്രാർത്ഥന, ഉപവാസ സമർപ്പണം എന്നിവയും നടന്നു.