poonkav

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പൂങ്കാവ് ആഞ്ഞിലിച്ചുവട് കുമാരനാശാൻ സ്മാരക ശാഖയിൽ ഗുരുധർമ - ഗുരുദർശന -ഗുരുകുലം കുടുംബ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 97-ാമത് മഹാസമാധിദിനാചരണവും ദീപക്കാഴ്ചയും നടത്തി. ഗുരുദേവ അനുസ്മരണ സമ്മേളനം ചേർത്തല മുൻ ജോയിന്റ് ആർ.ടി.ഒ അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംയുക്ത കുടുംബ യൂണിറ്റ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. പ്രസാദവിതരണം മുൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംയുക്ത കുടുംബ യൂണിറ്റ് കമ്മറ്റി ജനറൽ കൺവീനറുമായ പി.ഹരിദാസ് ശാഖയിലെ മുതിർന്ന അംഗവും മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ രത്‌ന കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. സി.കെ.മുരളി സ്വാഗതവും എൻ.പി.ചിദംബരൻ നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പുഷ്പൻ, സുരേഷ്, വിജയകുമാർ, ചന്ദ്രൻ ആഞ്ഞിലിച്ചുവട് , ഉദയ സേനൻ, വനിതാ സംഘം നേതാക്കൾ എന്നിവർ നേതൃത്വം നൽകി. വനിത സംഘം ഗുരുദേവ കൃതികൾ ആലപിച്ചു.