
ഹരിപ്പാട് :ഹിമാലയൻ യോഗവിദ്യ മെഡിറ്റേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, പതഞ്ജലി യോഗ സെന്ററുകൾ, മാവേലിക്കര വി.എസ്.എം ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ട്രസ്റ്റിന്റെ ഓഫീസിൽ നടന്ന ക്യാമ്പ് ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് യോഗാചാര്യ കെ.എസ്. പണിയ്ക്കർ അധ്യക്ഷത വഹിച്ചു. വാർഡ്കൗൺസിലർ ശ്രീവിവേക്, ഹെൽത്ത് ഇൻസ്പെക്ടർ നവീൻ കൃഷ്ണൻ, മധു ശബരി, സുജാതകുമാരി എന്നിവർ സംസാരിച്ചു. ജനറൽമെഡിസിൻ,അസ്ഥിരോഗം ,ഇ.എൻ.ടി,ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടറന്മാർ രോഗികളെ പരിശോധിച്ചു.സൗജന്യ മരുന്നുവിതരണവും നടത്തി.