ഹരിപ്പാട്: പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) (ഗ്രാമീൺ )പദ്ധതി പ്രകാരം ഭവന നിർമാണത്തിന് അനുമതി ലഭിച്ച പത്തൊമ്പത് ഗുണഭോക്താക്കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും അനുമതി പത്രിക വിതരണവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജി പ്രകാശ്, സെക്രട്ടറി ഇൻ -ചാർജ്ജ് പി.എസ്.സാംസൺ, ജോയിന്റ് ബി.ഡി.ഒ മുഹമ്മദ് ഇസ്മയിൽ, വി.ഇ.ഒ അജിത്ത് എന്നിവർ സംസാരിച്ചു.