ഹരിപ്പാട്: മുതുകുളം തെക്ക് വാഴപ്പള്ളി മുന്നില 1198 - ാംനമ്പർ എൻ.എസ്.എസ് കരയോഗം പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ കാർത്തികപ്പള്ളി താലൂക്ക് എൻ. എസ്.എസ് യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. മുരളികുമാർ അദ്ധ്യക്ഷനായി. കുട്ടികൾക്കുള്ള എൻഡോവ്മെന്റുകളും ചികിത്സാ സഹായ വിതരണവും യൂണിയൻ സെക്രട്ടറി എസ്.സന്തോഷ് കുമാർ നടത്തി.