ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു സമാധിദിനാചരണം നടത്തി. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ കൗൺസിലറും നങ്ങ്യാർകളങ്ങര എൻ.എസ് ട്രസ്റ്റ് സെൻട്രൽ സ്കൂൾ മുൻ അദ്ധ്യാപകനുമായ പി.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.മഹാദേവൻപിള്ള, എം.ഷംസ്, റിച്ചാർഡ് അലോഷ്യസ്, വി.സുദർശനൻപിള്ള, എസ്.വിജയൻപിള്ള, വി.പ്രസന്നകുമാർ, സ്നേഹ.എസ്.പിള്ള എന്നിവർ സംസാരിച്ചു.