ഹരിപ്പാട്: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിന്റെ നിയന്ത്രണത്തിൽ ചെങ്ങന്നൂർ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി ചെങ്ങന്നൂർ സെന്ററിലെ 2024-2025 പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്‌മെന്റി​ന് ശേഷം നിലവിലുള്ള സീറ്റുകളി‌ലേക്ക് 26ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികളിൽ സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സമയം : രാവിലെ 9.30 മുതൽ 10.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6235031446, 9605229461, 9497362179.