
അമ്പലപ്പുഴ : നീർക്കുന്നം സി.എം.എം.എച്ച് മദ്രസ എസ്.കെ.എസ്.ബി.വി യൂണിറ്റ് വിദ്യാർത്ഥികൾ മിലാദ് ഫെസ്റ്റ് നൂറേമദീന സംഘടിപ്പിച്ചു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇജാബ മഹൽ പ്രസിഡൻറ് ഇബ്രാഹിംകുട്ടി വിളക്കേഴം അദ്ധ്യക്ഷനായി. ഇമാം ഇ.എസ്.ഹസ്സൻ ഫൈസി മുഖ്യപ്രഭാഷണവും ഇല്യാസ് ഫൈസി ആമുഖപ്രഭാഷണവും നടത്തി. മുജീബ് റഹ്മാൻ നിസാമി പ്രാർത്ഥനയും, നിസാം മുസ്തഫ സമ്മാനദാനവും, ശരീഫ് മൂത്തേടം എവറോളിംഗ് ട്രോഫി വിതരണവും ചെയ്തു, നൂർമുഹമ്മദ് മുസ്ലിയാർ , അഹമ്മദ്അൽഖാസിമി , ഫൈസൽ മുസ്ലിയാർ , അൻസിൽതുടങ്ങിയവർ പങ്കെടുത്തു.