
# കെ.സി.വേണുഗോപാലിന്റെ ഇടപെടൽ ഫലം കണ്ടു
ആലപ്പുഴ : ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിനുകൾ കയറാത്തത് കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കെ.സി.വേണുഗോപാൽ എം.പി നടത്തിയ ഇടപെടൽ ഫലം കണ്ടു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിനുകൾ എത്തിത്തുടങ്ങി. ഡിവിഷണൽ റെയിൽവേ ഓപ്പറേഷൻസ് മാനേജരുടെ ഉത്തരവിനെത്തുടർന്ന് ഗോരഖ്പൂരിൽ നിന്ന് തിരുവന്തപുരത്തേയ്ക്കുള്ള ട്രെയിൻ ഇന്നലെ ഇതുവഴി കടന്നുപോയി. വരും ദിവസങ്ങളിൽ ഒന്നാം പ്ലാറ്റഫോമിൽ
കൂടുതൽ ട്രെയിനുകൾ നിർത്താൻ ഉത്തരവായതായും റെയിൽവേ അധികൃതർ കെ.സി.വേണുഗോപാൽ എം.പിയെ അറിയിച്ചു.
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ ട്രെയിനുകളൊന്നും പ്രവേശിച്ചിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലാണ് പ്രധാന ട്രെയിനുകൾ നിർത്തിയിരുന്നത്. ഇവിടേയ്ക്ക് മേൽപ്പാലം വഴി മാത്രമേ എത്തിച്ചേരാനാകൂ. മുതിർന്ന പൗരന്മാർ, വികലാംഗർ, രോഗികൾ ഉൾപ്പെടെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന യാത്രക്കാർക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ റെയിൽവേ മന്ത്രി, റയിൽവേ ബോർഡ് ചെയർമാൻ, സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ എന്നിവരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശ്വാസ നടപടിയുണ്ടായത്.
ഇനിവേണ്ടത്
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക്
ലിഫ്റ്റുകൾ, റാമ്പുകൾ, എസ്കലേറ്ററുകൾ