കായംകുളം :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് .വൈ.എസ്, എസ് .എസ് .എഫ്, എസ് .ജെ .എം, എസ് .എം .എ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലാ ഹുബ്ബുർറസൂൽ കോൺഫറൻസും ഗ്രാൻഡ് മൗലിദും റാലിയും നാളെ വൈകിട്ട് കായംകുളത്ത് നടക്കും. ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വൈകിട്ട് നാലിന് ഷഹീദാർ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലിയിൽ നൂറു കണക്കിന് പ്രവർത്തകർ അണിനിരക്കും. ദഫ് മേളവും മദ്ഹ് ഗീതങ്ങളും മിഴിവേകുന്ന റാലി നഗരം ചുറ്റി സമ്മേളന സ്ഥലമായ ടി.എ.കൺവെൻഷൻ സെന്റർ ഗ്രൗണ്ടിൽ എത്തുന്നതോടെ ഗ്രാൻഡ് മൗലിദിന് തുടക്കമാകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ എ.ത്വാഹാ മുസ്‌ലിയാർ,കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എച്ച്. അബ്ദുനാസർ തങ്ങൾ, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ദാരിമി, എം.എ ശാഫി മഹ്ളരി സ്വാഗതസംഘം ജനറൽ കൺവീനർ നിസാർ സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹുസൈൻ മുസ്‌ലിയാർ, അബ്ദുൽ ഖയ്യൂം, അനീസ് മുഹമ്മദ്, അബ്ദുൽ വാഹിദ് മഹ്ളരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.