കായംകുളം: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ദുരിതങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള താലൂക്ക്തല സമിതിയിൽ നിന്ന് , കായംകുളം എം.എൽ.എയും നഗര ഭരണാധികാരികളും വിട്ടുനിന്ന നടപടി കായംകുളത്തെ ജനങ്ങളോട് കാട്ടിയ ചതിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

ദേശീയപാത നിർമ്മാണത്തിനായി രൂപരേഖ തയ്യാറാക്കിയ ഘട്ടത്തിൽ കാട്ടിയ നിസംഗതയാണ് ഇന്ന് കായംകുളത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം. പല വീട്ടുകാർക്കും പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തദുസ്ഥിതി നിലനിൽക്കുന്നു.ഇങ്ങനെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടിയാണ് താലൂക്ക് തലത്തിൽ സമിതി രൂപീകരിച്ചിട്ടുള്ളത്.ഈ യോഗത്തിൽ നിന്നാണ് ഉത്തരവാദിത്തപ്പെട്ടവർ പങ്കെടുക്കാതിരുന്നത്. ഇത് കൃത്യവിലോപവും വഞ്ചനയുമാണന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ.ഇർഷാദും കൺവീനർ എ.എം കബീറും പറഞ്ഞു.