
ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ കീഴിൽ മരുത്തോർവട്ടം വെസ്റ്റ് ശാഖാ രൂപീകരണവും കുടുംബ സംഗമവും നടത്തി.എ.കെ.വി.എം.എസ് ജില്ലാ പ്രസിഡന്റ് പി.ആർ ദേവരാജൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.ശിവദാസ് സ്വാഗതം പറഞ്ഞു.മഹിളാസംഘം ജില്ലാ പ്രസിഡന്റ് സിന്ധു,താലൂക്ക് കമ്മിറ്റിയംഗങ്ങളായ എം.പി.അജിത്ത്കുമാർ,എൻ.പി.രാജേന്ദ്രൻ ആചാരി,എ.ആർ.ബാബു,പി.ചന്ദ്രബോസ്,എസ്.ശരത്ചന്ദ്രൻ,എം.ആർ. ബിജുമോൻ,കെ.എൻ.ചന്ദ്രൻ,ഭാർഗവൻ,സോമൻ ആനതറ,പി.ആർ.ഹരിലാൽ, കെ.ആർ.രഘു,എൻ.പി.ബാബു എന്നിവർ സംസാരിച്ചു. ശാഖാഭാരവാഹികളായി മോഹനൻ വല്ലച്ചിറ നികർത്തിൽ (പ്രസിഡന്റ്),പി.ആർ.ഹരിലാൽ പഞ്ചമി നിവാസ് (സെക്രട്ടറി),എൻ.പി.ബാബു നികർത്തിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.