കായംകുളം: എസ്.എൻ.ഡി. യോഗം1657-ാം നമ്പർ കാപ്പിൽ കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധിദിനം ആചരിച്ചു. രാവിലെ ഗുരുപൂജ,ഗുരു പുഷ്പാഞ്ജലിയും,ഭാഗവത പാരായണം എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്,യൂണിയൻ കൗൺസിലർ പനക്കൽ ദേവരാജൻ, ജെ.സജിത്ത് കുമാർ,ശശി കൂടാരത്തിൽ,കെ മുരുകേശൻ,പുരുഷോത്തമൻ,ശശി,തമ്പി,സത്യപാലൻ,ജഗന്നാഥൻ,മോഹനൻ എന്നിവർ പങ്കെടുത്തു.