
തുറവൂർ: കോൺഗ്രസ് തുറവൂർ ഈസ്റ്റ്, വെസ്റ്റ്മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് 2025 സംഘടിപ്പിച്ചു.കെ.പി.സി.സി മെമ്പറും അസംഘടിത തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ കോ -ഓർഡിനേറ്ററുമയ അഡ്വ.അനിൽബോസ് ഉദ്ഘാടനം ചെയ്തു.തുറവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സി.ഒ.ജോർജ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്, ഡി.സി.സി ജനറൽസെക്രട്ടറി തുറവൂർ ദേവരാജൻ , തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ,പഞ്ചായത്തംഗങ്ങളായ എ.ദിനേശൻ, ഷൈലജഉദയപ്പൻ, പ്രസീത അജയൻ, അമ്പിളി,ജോർജ്കുട്ടി തുരുത്തേഴത്ത്, പി.എൽ.വർഗീസ്, ഷീലാമ്മ അനിരുദ്ധൻ, ബി.ജനാർദ്ദനൻ, ജയ്സൻ കുറ്റിപ്പുറത്ത്, നിധിൻ ചേന്നാട്ട് ,വി.എസ്.ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.