ആലപ്പുഴ: ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുകയും നിരവധി തൊഴിൽ അവകാശ സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത എം.എം. ലോറൻസിന്റെ നിര്യാണത്തിൽ കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം അനുശോചനം രേഖപ്പെടുത്തി. വേലായുധൻ പണിക്കശ്ശേരി അനുസ്മരണ സമ്മേളനം കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു . അനുശോചന സമ്മേളനത്തിൽ ഗവേഷണ കേന്ദ്രം ഡയറക്ടർ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എൻ.ജോർജ് , ഡോ. ദിലീപ് രാജേന്ദ്രൻ, പ്രൊഫ. മിനി ജോസ്, രാജു പള്ളിപ്പറമ്പിൽ, ഷീല ജഗധരൻ, അഡ്വ .ദിലീപ് ചെറിയനാട്, അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ സംസാരിച്ചു.