തുറവൂർ:പാട്ടുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 29 ന് ആരംഭിച്ച് ഒക്ടോബർ 6 ന് സമാപിക്കും. ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. വിഷ്ണു അന്തിനാട്, അരുൺ പാല മുറ്റം എന്നിവർ സഹാചാര്യന്മാരാണ്. പാട്ടുകുളങ്ങര ക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നത്.