ekadina-seminar

മാന്നാർ: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണറേറ്റിന്റെ തിരുവനന്തപുരം ഓഫീസിന്റെ ആഭിമുഖ്യത്തിൽ മാന്നാറിലെ മെറ്റൽ നിർമ്മാണ തൊഴിലാളികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. മാന്നാർ വ്യാപാര ഭവനിൽ നടന്ന സെമിനാർ മെറ്റൽ നിർമാണ തൊഴിലാളി യൂണിയൻ സെക്രട്ടറി എ.സി അർജുനൻ ഉദ്ഘാടനം ചെയ്തു. ഹാൻഡി ക്രാഫ്റ്റ്‌സ് തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ കെ.ആർ.ലെനിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡിസൈനർ ജോസഫൈൻ ജോർജ് സംസാരിച്ചു. നാല് സെക്ഷനുകളായി സംഘടിപ്പിച്ച പരിപാടിയിൽ ജി.എസ്.ടി, ഇ-കോമേഴ്‌സ് തുടങ്ങി ആർട്ടിസാൻസിനു പ്രയോജന കരമായ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് എടുത്തു.